സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഇല്ലാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി ഒമ്പതാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും.
ഒപികള്‍ ബഹിഷ്‌ക്കരിച്ചുള്ള സമരമാണ് ആലോചിക്കുന്നത്. നടപടി വന്നാല്‍ നിയമപരമായി നേരിടും. ചര്‍ച്ച ഇപ്പോള്‍ ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, 2016 മുതല്‍ ലഭിക്കേണ്ട അലവന്‍സുകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ കുടിശ്ശിക സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും തങ്ങളെ അവഗണിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നു.