‘ഒരു വയനാടൻ പ്രണയകഥ’; ജനുവരി 16ന് തിയേറ്ററുകളിലേക്ക്

0

നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’ ജനുവരി 16ന് തീയേറ്റർ റിലീസിന് ഒരുങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം.

സ്കൂൾ കാലഘട്ടങ്ങളിൽ ആണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്ക്കരണം.

പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്. പ്രണയ ഗാനങ്ങളിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച വിജയ് യേശുദാസ് തന്നെയാണ് ഈ ചിത്രത്തിലേയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു.