ബിബിൻ ജോർജും ബാബുരാജും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐസിയു’ ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തും.ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ റിലീസ് ചെയ്തു.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ‘താന്തോന്നി’ എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് നിർമ്മിക്കുന്നത്. ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.
ഇവരെക്കൂടാതെ മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സി.ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ലിജോ പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ഷിബു ജി സുശീലനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ബി കെ ഹരിനാരായണൻ്റെ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ ആണ് സംഗീതം. ഗുഡ് ഫെല്ലാസ് റിലീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.




































