സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദരന്‍ സതീശന്‍ ചുമതലയേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
അതിര്‍ത്തി സംസ്ഥാന മുഖ്യമന്ത്രിമാരായ രേവന്ദ് റെഡ്ഡി, സിദ്ധരാമയ്യ, എന്നിവരും ഡി കെ ശിവകുമാര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, രാജീവ് ചന്ദ്രശേഖരന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല,. സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, എ പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോണ്‍, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീര്‍, എന്‍ ഷംസുദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍, കെ എം ഷാജി എന്നിവരാണ് അധികാരമേറ്റ മന്ത്രിമാര്‍.




































