എസ് എസ് എൽ സി: തൃശ്ശൂർ ജില്ലയിൽ 98.83 ശതമാനം വിജയം

0

തൃശ്ശൂർ ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയെഴുതിയ 34831 വിദ്യാർത്ഥികളിൽ 34423 പേരും തുടർ പഠനത്തിന് യോഗ്യത നേടി. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 10265 വിദ്യാർത്ഥികളും തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ 9616 പേരും ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 14542 പേരും വിജയിച്ച് തൃശ്ശൂർ ജില്ല 98.83 വിജയശതമാനം കരസ്ഥമാക്കി.

ജില്ലയിൽ 722 ആൺകുട്ടികളും 1620 പെൺകുട്ടികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പൊതുവിഭാഗത്തിൽ 8585 പേരും എസ് സി വിഭാഗത്തിൽ 4391 പേരും എസ് ടി വിഭാഗത്തിൽ 139 പേരും ഒ ബി സി വിഭാഗത്തിൽ 20404 പേരും ഒ ഇ സി വിഭാഗത്തിൽ 904 പേരുമാണ് തുടർപഠനത്തിന് യോഗ്യത നേടിയത്.

ജില്ലയിൽ ആകെ 54 സർക്കാർ വിദ്യാലയങ്ങളും 76 എയ്ഡഡ് സ്കൂളുകളും 28 അൺ എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി.