‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’ പൂജ കഴിഞ്ഞു

0

ഏറെ ചർച്ചചെയ്യപ്പെട്ട ‘രഘുറാം’ എന്ന ദ്വിഭാഷ ചിത്രത്തിന് ശേഷം സെലസ്റ്റ്യ പ്രോഡക്ഷൻസിന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമിക്കുന്ന കോമഡി എന്റർട്രൈനർ ചിത്രമാണ് “അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക് “. ചിത്രത്തിൻ്റെ പൂജയും, സ്വിച്ച് ഓൺ കർമവും വെണ്ണല തൈക്കാട്ടു ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു.

നവാഗതനായ ഷൈജു ദേവദാസ് സംവിധാനം ചെയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് പ്രജീഷ് കൃഷ്ണനാണ്. യുവതാരങ്ങളായ അരവിന്ദ് വിനോദ്, ജോഷിന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, മലയാളത്തിലെ നിരവധി പ്രമുഖ ഹാസ്യതാരങ്ങളും ഭാഗമാകുന്നു. സോമൻ സി.എച്ച് തൃച്ചംബരമാണ് സഹനിർമാതാവ്. പൂർണമായും കണ്ണൂരും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

മെയ് 15ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം രഞ്ജിത്ത് പുന്നപ്രയാണ്. പി.ആർ.ഒ: പി.ശിവപ്രസാദ് .