അടുത്തിടെ നടത്തിയ ആക്രമണങ്ങളില്‍ ഇറാൻ്റെ നിലവിലുള്ള ഉന്നത സൈനിക നേതാക്കളെ വധിച്ചതായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സമാധാന കരാറിന് വഴങ്ങിയില്ലെങ്കില്‍ കനത്ത നാശമാണ് ഇറാനെ കാത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിൻ്റെ ഭീഷണി വന്നിട്ടുള്ളത്. ഇതോടൊപ്പം ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിൻ്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
ഇറാനെ മോശമായി നയിച്ച നിരവധി സൈനിക നേതാക്കളെ വധിച്ചു കഴിഞ്ഞു. 48 മണിക്കൂറിനുള്ളില്‍ സമാധാന കരാറിന് ടെഹ്‌റാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കും. ഇതിനകം തന്നെ തകര്‍ന്ന അവരുടെ നാടിനെ നരകമാക്കുമെന്നും ട്രംപ് പറഞ്ഞു.




































