ആഗോള വിപണിയില്‍ യു എസ് മാന്ദ്യത്തിലേക്ക്
രാജ്യാന്തര ഓഹരി വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ ഓഹരി വിപണികളും വന്‍ തകര്‍ച്ചയില്‍. ബിഎസ്ഇ സെന്‍സെക്സ് 1,468 പോയിന്റ് അഥവാ 1.81 ശതമാനം ഇടിഞ്ഞ് 79,514.37 എന്ന നിലയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. നിഫ്റ്റി 50 443 പോയിന്റ് അഥവാ 1.79 ശതമാനം ഇടിഞ്ഞ് 24,274.45 ല്‍ എത്തി.
യുഎസ് മാന്ദ്യത്തിലേക്കു പോകുന്നുവെന്ന സൂചനകളും മിഡില്‍ ഈസ്റ്റില്‍ ഇസ്രയേല്‍ – ഇറാന്‍ യുദ്ധമുണ്ടായേക്കുമെന്ന ഭീതിയും തുടര്‍ന്നാണ് രാജ്യാന്തര ഓഹരി വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ ഓഹരി വിപണികളും വന്‍ തകര്‍ച്ച നേരിട്ടത്.
ടാറ്റ മോട്ടോഴ്സ്, എം ആന്‍ഡ് എം, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, മാരുതി സുസുക്കി, പവര്‍ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തില്‍ മുന്നില്‍. എച്ച്യുഎല്‍, നെസ്ലെ ഇന്ത്യ, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.
ഓഹരി വിപണികളുടെ വീഴ്ചയും രാജ്യാന്തര സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും രൂപയേയും തളര്‍ത്തി. ഡോളറിനെതിരെ 83.86 എന്ന സര്‍വകാല താഴ്ചയിലേക്ക് രൂപ വീണു.
ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദം കനത്തതോടെ, ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണി മൂല്യത്തില്‍ നിന്ന് ഇന്നു നഷ്ടമായത് 10 ലക്ഷത്തോളം രൂപയാണ്.