വയനാട് ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കുകയാണ് പ്രധാന ദൗത്യമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതിനായി അങ്കണവാടി ,ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ദുരന്ത മേഖലയിലെ തിരച്ചിലിനായി കൂടുതല്‍ കഡാവര്‍ നായ്ക്കള്‍ കൂടി ഇന്ന് എത്തുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് സിംഗിള്‍ പോയിന്റില്‍ എല്ലാ രേഖകളും ലഭ്യമാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കും.രക്ഷാപ്രവര്‍ത്തനം കഴിഞ്ഞാലുള്ള പ്രധാന നടപടി ഇതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.