പീച്ചി വലതുകര കനാല്‍ ഫെബ്രുവരി അഞ്ച് വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് തുറക്കുന്നതിന് തീരുമാനമായി. ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ച് മണിക്ക് അടയ്ക്കുകയും ചെയ്യുമെന്ന് തൃശ്ശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
വില്‍വട്ടം കൃഷിഭവന് കീഴിലുള്ള വില്ലടം പാടശേഖരം, ഒല്ലൂക്കര കൃഷിഭവന് കീഴിലുള്ള വില്ലടം, കുറ്റുമുക്ക് പാടശേഖരം ഭാഗത്തേക്ക് വെള്ളമെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം. തൃശ്ശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിലായിരുന്നു പീച്ചി പ്രോജക്ട് അഡൈ്വസറി കമ്മിറ്റിയുടെ യോഗം ചേർന്നത്.




































