ആഗോള തലത്തില്‍ വ്യാപാര വ്യവസായ കൂട്ടായ്മ സംഘടിപ്പിച്ച് ഫെഡറേഷന്‍ ഓഫ് ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ സമ്മേളനമാണ് ലോക ശ്രദ്ധ നേടിയത്.
40 രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര വ്യവസായ പ്രതിനിധികല്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. കൂടാതെ എത്യോപ്യ, ശ്രീലങ്ക, ജമൈക്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, കൊമോറോസ്, പലാവു തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും സമ്മേളനത്തിനെത്തി.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി, ഉഭയകക്ഷി വ്യാപാരം എന്നിവ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു ഇത്തരമൊരു പരിപാടി നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഭാരത് ബിസിനസ് കണക്ട് എന്ന പദ്ധതിക്ക് രൂപം കൊടുത്തു. അന്താരാഷ്ട്ര മാര്‍ക്കറ്റുമായി ഇന്ത്യയെ കൂടുതല്‍ അടുപ്പിക്കുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
വ്യാപാര്‍ രത്‌ന അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വ്യാപാര മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കുന്നത്.
കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര, നരേഷ് ബന്‍സല്‍ എംപ്, നാഷണല്‍ ട്രേഡേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ സിംഗ്, എഫ്ടിഐഐ ദേശീയ പ്രസിഡണ്ട് ഡോ. സഞ്ജയ് ബന്‍സല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇത്തരമൊരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ച എഫ്ടിഐഐ പ്രസിഡണ്ട് സഞ്ജയ് ബന്‍സലിനെ മന്ത്രി അഭിനന്ദിച്ചു.