ടെക്നോ ത്രില്ലർ ‘അറ്റ്’ ഫെബ്രുവരി 13ന് തിയറ്ററുകളിലേക്ക്

0

മലയാളത്തിൽ ആദ്യമായി ഡാർക്ക്‌ വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം

ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അറ്റ്’ന്‍റെ പുതിയ പോസ്റ്റർ പുറത്ത്. മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടെയും എഡിറ്ററായി പ്രവർത്തിച്ച ആളാണ് ഡോണ്‍ മാക്സ്. കൊച്ചുറാണി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ആകാശ് സെന്‍ ആണ് നായകൻ. ടെക്നോ ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫെബ്രുവരി 13ന് വേൾഡ് വൈഡ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി ഡാർക്ക്‌ വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ എന്ന പ്രത്യേകതയും അറ്റ്നുണ്ട്. ഷാജു ശ്രീധറിനൊപ്പം ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍,വിനീത് പീറ്റർ, കാവ്യ, അനീഷ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങിയവർക്കൊപ്പം 40ൽ അധികം പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.സൈബർ സിസ്റ്റംസാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് ഓവർസീസ് അവകാശം സ്വന്തമാക്കിയത്. സാരിഗമാ മലയാളം മ്യൂസിക് റൈറ്റ്സും നിർവഹിക്കും.

ചിത്രത്തിന്‍റെ കഥയും എഡിറ്റിങും ഡോണ്‍ മാക്സ് തന്നെയാണ് നിർവഹിക്കുക. ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് കാമറ. ഹുമറും ഷാജഹാനും 4മ്യൂസിക്സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം.