കേസ് വാദിക്കാന്‍ മമത നേരിട്ട് സുപ്രീംകോടതിയിലേക്ക്

0

എസ്‌ഐആര്‍ വിഷയത്തില്‍ കേസ് വാദിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരാകും. നിയമ ബിരുദ ധാരിയായ മമതയുടെ ഇതിനായുള്ള അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു.

പശ്ചിമ ബംഗാളിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷക്കരണവുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റീസിന്റെ കോടതിയില്‍ മമത ഹാജരായി കേസ് വാദിക്കുക. അഭിഭാഷക കോട്ടിട്ട് കോടതിയില്‍ ഹാജരാകുന്ന ആദ്യ മുഖ്യമന്ത്രിയാവും മമത ബാനര്‍ജി. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്.

ബംഗാളിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ ബംഗ്ലാദേശികളായ പതിനായിരങ്ങളെ ഒഴിവാക്കിയതായാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതി. ഒഴിവാക്കപ്പെട്ടവര്‍ വര്‍ഷങ്ങളായി ബംഗാളില്‍ താമസിക്കുന്നവര്‍ ആണെന്നും വോട്ട് ചെയ്യുന്നവരാണെന്നും മമത പറയുന്നു. ഇക്കൂട്ടര്‍ മമതയുടെ വോട്ട് ബാങ്ക് ആണെന്നാണ് ബിജെപി അടക്കമുള്ളവരുടെ ആരോപണം.