ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ എഫ് എം റേഡിയോ, റിഥം 88.4 മിഴി തുറന്നു. കമ്മ്യൂണിറ്റി റേഡിയോ വിഭാഗത്തിലുള്ള എഫ് എം റേഡിയോയില്‍ സംഗീതത്തിനും വിനോദത്തിനും പുറമെ വിദ്യാഭ്യാസ, ആരോഗ്യ, ബോധവത്ക്കരണ പരിപാടികളും ഉണ്ടാകും.

നെഹ്രു ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാന്‍ പി കെ ദാസിന്റെ ജന്മവാര്‍ഷിക ദിനമായ ഡിസംബര്‍ 15നാണ് എഫ്എം റേഡിയോ ആരംഭിച്ചത്. കോയമ്പത്തൂരിന് പുറമെ പാലക്കാട് ജില്ലയിലും റേഡിയോ ലഭിക്കുന്നതാണ്.
കോയമ്പത്തൂരിലെ നെഹ്രു കാമ്പസില്‍, ശക്തി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി കെ കൃഷ്ണരാജ വനവരായര്‍ എഫ് എം റേഡിയോ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. നെഹ്രു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി കൃഷണദാസ്, സിഇഒ ആന്റ് സെക്രട്ടറി ഡോ. പി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സാധാരണക്കാരായ ജനങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും ഉന്നമനമാണ് റിഥം 88.4 ലക്ഷ്യമിടുന്നതെന്ന് നെഹ്രു ഗ്രൂപ്പ് സാരഥികളായ അഡ്വ. ഡോ. പി കൃഷണദാസും, ഡോ. പി കൃഷണകുമാറും പറഞ്ഞു.




































