പുറ്റേക്കരയിൽ വനിതാദിനാഘോഷം

0

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വനിതാദിനം സമുചിതമായി ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്പ്രമീള സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡൻ്റ് ലിൻ്റി ഷിജു അധ്യക്ഷയായി.

ഭൂഗർഭജല ബോർഡ് അംഗം വർഗീസ് തരകൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ കെ രാജു, എടി ജോസ്, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസ്, വികസന സമിതി അംഗം ജോൺസൺ ജോർജ്, വയോജന ക്ലബ് പ്രസിഡണ്ട് സി പി ജോസ്, പകൽവീട് ട്രഷർ കണ്ടങ്കത്ത് ഭാസ്കരൻ, ഗോപിനാഥൻ,  കുടുംബശ്രീ CDS ലിംനാ ബിനോയ്, അംഗനവാടി ടീച്ചർ മിനി രാജു എന്നിവർ സംസാരിച്ചു.

ആഘോഷത്തിൻ്റെ ഭാഗമായി വനിതാ പോലീസ് ക്രിസ്റ്റി റിൻ്റോ, ഫ്ലോറി ടീച്ചർ,  ഏറ്റവും പ്രായം ചെന്ന അംഗമായ കല്യാണി ടീച്ചറേയും ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.  വനിതകൾക്ക് ആയുർ ജാക്ക് പ്ലാവിൻ തൈ വിതരണം ചെയ്തു.