കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നാളെ (ഏപ്രിൽ 19 )മുതൽ ഏപ്രിൽ 23 വരെ കെ.ടി മുഹമ്മദ് തിയറ്റേറിൽ നടക്കും. നാളെ രാവിലെ 9.30 ന് നാടക മത്സരം അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും.
അഞ്ച് ദിനം, പത്ത് നാടകങ്ങൾ
ഉദ്ഘാടനദിനം രാവിലെ 10.30 ന് പീപ്പിൾസ് തിയറ്റേഴ്സിൻ്റെ അങ്ങാടിക്കുരുവികൾ എന്ന നാടകവും വൈകുന്നേരം ആറിന് വള്ളുവനാട് ബ്രഹ്മയുടെ പകലിൽ മറഞ്ഞിരുന്നൊരാൾ എന്ന നാടകവും അരങ്ങേറും. ഏപ്രിൽ 20 രാവിലെ 10.30ന് അജന്ത തിയേറ്റർ ഗ്രൂപ്പിൻ്റെ വംശം, വൈകീട്ട് ആറിന് അയനം നാടക വേദിയുടെ ഒറ്റമുറിയിലെ പെണ്ണ്, ഏപ്രിൽ 21 രാവിലെ 10.30 ന് തിരുവനന്തപുരം നവോദയയുടെ സുകുമാരി, വൈകുന്നേരം ആറിന് ചൈത്രതാര തിയ്യറ്റേഴ്സിൻ്റെ ജന്മം , ഏപ്രിൽ 22 രാവിലെ 10.30 ന് സൗപർണിക തിരുവനന്തപുരത്തിൻ്റെ താഴ്‌വാരം, വൈകുന്നേരം ആറിന് സദ്ഗമയ തൃശ്ശൂരിൻ്റെ സൈറൺ, ഏപ്രിൽ 23 രാവിലെ 10.30 ന് കോഴിക്കോട് സങ്കീർത്തനയുടെ കാലം പറക്ക്ണ്, വൈകുന്നേരം ആറിന് അമ്പലപ്പുഴ സാരഥിയുടെ നവജാതശിശു വയസ്സ് – 84 എന്നീ നാടകങ്ങൾ അരങ്ങേറും.
പ്രവേശനം സൗജന്യം
കേരള സംഗീത നാടക അക്കാദമി നാളെ ( ഏപ്രിൽ 19) മുതൽ 23 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.





































