മാസപ്പടി കേസില്‍ വിദേശ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയെന്ന് ഷോണ്‍ ജോര്‍ജ്

0

പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടി ഉള്‍പ്പെട്ട മാസപ്പടി കേസില്‍ പുതിയ വിവരങ്ങളുമായി പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്. പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന് സംശയമുണ്ടെന്ന് ഷോണ്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് കൈമാറി.

വിദേശ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയെന്ന സംശയം ഉള്ളതിനാല്‍ അവയെ കുറിച്ചും അന്വേഷിക്കണം. യുഎഇയിലെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആര്‍എല്‍ ഇടപാടിലൂടെ കിട്ടിയ പണം മാറ്റിയിട്ടുണ്ട്. വീണ തൈക്കണ്ടി, എം സുനേഷ് എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത്.

എസ്എന്‍സി ലാവ്‌ലിന്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് സ്ഥാപനങ്ങളില്‍ നിന്ന് ഈ അക്കൗണ്ടിലേക്ക് വന്ന പണം അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. വിശ്വസീനയമായ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളാണെന്നും അതിനാല്‍ ഇക്കാര്യങ്ങളും അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.