ഇറാനിലെ ജനങ്ങള്‍ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടണം: നെതന്യാഹു

0

ഇറാനിലെ ജനങ്ങള്‍ രാജ്യത്തെ ഏകാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും എതിരെ പോരാടണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ ജനങ്ങള്‍ തങ്ങളുടെ ഭാവി സ്വന്തം കൈകളില്‍ എടുക്കണം.
യുദ്ധം ആരംഭിച്ച ശേഷം പുറത്തു വിട്ട വീഡിയോ സന്ദേശത്തിലാണ് ഇറാനിലെ ജനങ്ങളോടുള്ള നെതന്യാഹുവിന്റെ വാക്കുകള്‍.

അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത നീക്കമാണ് നടക്കുന്നതെന്നും ഇത് ഇറാനിയന്‍ ജനതക്ക് അവരുടെ ഭാവി സ്വന്തം കൈകളില്‍ എടുക്കാനുള്ള സാഹചര്യമാണ്. ഇത് അറിഞ്ഞ് ജനങ്ങള്‍ പ്രവര്‍ത്തിക്കണം. ലോകത്തെ ഏറ്റവും ഭീകര ഭരണകൂടത്തെ മാനവരാശിക്ക് ഭീഷണി ആകുന്ന തരത്തില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

ഓപ്പറേഷന്‍ റോറിംഗ് ലയണ്‍ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയില്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുക മാത്രമല്ല ലക്ഷ്യമിടുന്നത്, അവിടുത്തെ മത ഭീകര നേതൃ സംവിധാനത്തെ മാറ്റുക എന്നതു കൂടിയാണ്. ആയത്തുള്ള ഖമീനിയുടെ ഭരണ സംവിധാനത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ കൂട്ടക്കൊല നടത്തിയും അംഗഭംഗം വരുത്തിയും അടിച്ചമര്‍ത്തുകയാണ് ഭരണകൂടം. ഇതിനെതിരായുള്ള പ്രതിഷേധം യുദ്ധവേളയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന പ്രതീക്ഷയും അമേരിക്കക്കും ഇസ്രായേലിനുമുണ്ട്.