ഇരിങ്ങാലക്കുട യൂണിവേഴ്‌സലും പാലക്കാട് എന്‍എസ്എസും ജേതാക്കള്‍

0

സാങ്കേതിക സര്‍വകലാശാല ഇ- സോണ്‍ കബഡി

ലക്കിടി ജവഹര്‍ലാല്‍ എന്‍ജിനീയറിങ് കോളേജില്‍ നടന്ന എപിജെ അബ്ദുല്‍ കലാം കേരള സാങ്കേതിക സര്‍വ്വകലാശാല ഇ – സോണ്‍ കബഡി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട യൂണിവേഴ്‌സല്‍ എന്‍ജിനീയറിങ് കോളേജ് ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജാണ് ചാമ്പ്യന്മാര്‍.

പുരുഷ വിഭാഗത്തില്‍ തൃശൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കാണ് രണ്ടാം സ്ഥാമനം. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് മൂന്നാമതായി.

വനിതാ വിഭാഗത്തില്‍ തൃശ്ശൂര്‍ വിദ്യാ അക്കാദമി ഓഫ് സയന്‍സ് ടെക്‌നോളജി രണ്ടാമതെത്തി. ഇരിഞ്ഞാലക്കുട യൂണിവേഴ്‌സല്‍ എന്‍ജിനീയറിംഗ് കോളേജിനാണ് മൂന്നാം സ്ഥാനം.

മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നായി പുരുഷ- വനിത വിഭാഗത്തില്‍ 16 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പ് ആവേശകരമായിരുന്നു.  വിജയികള്‍ക്ക് സോണല്‍ കണ്‍വീനര്‍ ഡോ. കെ സി രമേഷ് ട്രോഫികള്‍ വിതരണം ചെയ്തു.

നെഹ്‌റു ഗ്രൂപ്പ് ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. എം എസ് ഗോവിന്ദന്‍കുട്ടി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.  സോണല്‍ കണ്‍വീനര്‍ ഡോ. കെ സി രമേഷ് അധ്യക്ഷനായി. ജവഹര്‍ലാല്‍ എന്‍ജിനീയറിങ്  കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ. എം എസ് ഗോപി മോഹനന്‍ സംസാരിച്ചു.