ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍; ‘മദനമോഹം’ ഫെബ്രുവരി 6ന് തീയേറ്ററുകളിലേക്ക്

0

ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മദനമോഹം” ഫെബ്രുവരി 6ന് തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങി. കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലര്‍ ഘടകങ്ങളും ചേർത്ത് പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ചുകൊണ്ട് മധുസൂധനൻ നിർമിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളാവുന്നത്.