സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ട്രംപിനല്ല. ഏറെ കൊതിച്ചെങ്കിലും കപ്പിനും ചുണ്ടിനും ഇടയില്‍ നിന്ന് അകന്നു പോയി. 2025ലെ നോബേല്‍ പുരസ്‌ക്കാരം വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്ക് സ്വന്തം.
വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊറീന. രാജ്യത്തെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സമാധാനത്തിനുള്ള പുരസ്‌ക്കാരം തേടിയെത്തിയത്.
വെനസ്വേലന്‍ പ്രസിഡണ്ടായി നിക്കോളാസ് മഡൂറോ വിജയിച്ചത് വ്യാപകമായി ക്രമക്കേടുകള്‍ നടത്തിയാണെന്ന ആരോപണവുമായി രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. അഭിപ്രായ സര്‍വേകളില്‍ മരിയയും ഗോണ്‍സാല്‍വോസും നയിച്ച സഖ്യത്തിന് വന്‍ ഭൂരിപക്ഷം ലഭിച്ചിട്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചത് നിക്കോളാസാണ്. അന്നത്തെ പ്രക്ഷോഭത്തെ നയിച്ചതും മരിയ കൊറീനയാണ്.
പ്രക്ഷോഭത്തെ തുടര്‍ന്ന് 15 വര്‍ഷത്തേക്ക് മരിയ കൊറീനയെ തിരഞ്ഞെടുപ്പില്‍ നിന്ന് സുപ്രീംകോടതി വിലക്കിയിരുന്നു. എന്നാല്‍ രാജ്യത്ത് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് വേണ്ടി കഴിഞ്ഞ 20 വര്‍ഷമായി പോരാട്ടത്തിലാണ് ഈ ധീര വനിത.