സ്വര്‍ണം കട്ട് കൊണ്ടുപോയി ചെമ്പാക്കി മാറ്റുന്നതിനെയാണ് സിപിഎമ്മുകാര്‍ ചെമ്പട ചെമ്പട എന്നു പറയുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്വാമി അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച പിണറായി വിജയനും കൂട്ടര്‍ക്കുമെതിരെ നടന്ന കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍.
മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണം വീക്ക്‌നെസ്സാണ്. അതിനാല്‍ എവിടെ സ്വര്‍ണം ഉണ്ടെന്ന് കേട്ടാലും എടുക്കാന്‍ തോന്നും. പവന് ഇപ്പോള്‍ ഒരു ലക്ഷത്തോളം രൂപയാണ് വില എന്നു ഉപദേശകര്‍ പറഞ്ഞുകാണും. പിന്നെ അടങ്ങിയിരിക്കാന്‍ ആവില്ലല്ലോ.
സ്വര്‍ണക്കടത്തുകാരില്‍ നിന്നും സിപിഎമ്മുകാര്‍ സ്വര്‍ണം തട്ടിപ്പറിക്കും. ഔറംഗസേബിനേക്കാൾ വലിയ കൊള്ളക്കാരനാണ് പിണറായി വിജയന്‍. ശബരിമലയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കവര്‍ച്ച നടത്തിയത്. അതും സംശയിക്കണം.
ഒന്നും ഒളിച്ചു വെക്കാനില്ലെങ്കില്‍ എന്തിനാണ് ദേവസ്വം വിജിലന്‍സ് ഈ കേസ് അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസ് അല്ലേ അന്വേഷിക്കേണ്ടത്. ശബരിമല സ്വര്‍ണക്കവര്‍ച്ച സിബിഐ അന്വേഷിക്കണം. കാട്ടുകള്ളന്‍ വീരപ്പന്‍ ഇതിലും മാന്യനാണ്. കായംകുളം കൊ്ച്ചുണ്ണി ഇതിനേക്കാള്‍ നല്ല കള്ളന്‍. ശബരിമലയിലെ പാപക്കറ കഴുകി കളയാനാണ് അയ്യപ്പസംഗമം നടത്തിയത്. ആയിരം വട്ടം പമ്പയിലോ ഗംഗയിലോ മുങ്ങിയാലും പാപം മാറില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.