രാമായണത്തിലെ ഭാഗം കൂടി ചേര്‍ത്ത് ബ്രസീല്‍ പ്രസിഡണ്ട് ഇന്ത്യക്ക് കത്തെഴുതി. കോവിഡ് 19 പ്രതിരോധിക്കാനുള്ള മരുന്ന് നല്‍കണമെന്ന് അഭ്യര്‍ഥിച്ചാണ് ബ്രസീല്‍ പ്രസിഡണ്ട് ജെയര്‍ ബൊല്‍സാനരോ കത്തെഴുതിയത്.
ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് വിശുദ്ധ മരുന്നായ മൃതസഞ്ജീവനി കൊണ്ടുവന്ന പോലെ ഇന്ത്യ മരുന്ന് നല്‍കണമെന്നാണ് ബ്രസീല്‍ അഭ്യര്‍ഥിച്ചത്. ഇരു രാജ്യങ്ങളും ഒരു ശക്തിയായി നിന്ന് കോവിഡിനെ അതിജീവിക്കണം എന്നും കത്തിലുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ബ്രസീല്‍ പ്രസിഡണ്ട് ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യക്ക് കഴിയുന്ന എല്ലാ സഹായവും ബ്രസീലിന് നല്‍കുമെന്ന് മോദി ഉറപ്പ് നല്‍കി. മുപ്പതോളം രാജ്യങ്ങളാണ് ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചിട്ടുള്ളത്.