ലോക്ക് ഡൗണ്‍ നിയന്ത്രിക്കാന്‍ ഉത്തര്‍പ്രദേശ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയ 15 ജില്ലകള്‍ സംപൂര്‍ണമായി അടച്ചിടാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി, തലസ്ഥാനമായ ലഖ്‌നൗ, ആഗ്ര, നോയിഡ അടക്കം സംസ്ഥാനത്തെ പ്രധാന ജില്ലകളാണ് അടക്കുന്നത്.
അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ പാടില്ല. അവശ്യ സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിക്കും. കോവിഡ് രോഗ വ്യാപനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.