പ്രമുഖ സംവിധായകൻ സൈനു ചാവക്കാടൻ മലയാളത്തിൽ ഒരുക്കുന്ന പുതിയ ആക്ഷൻ ത്രില്ലറാണ് രഘുറാം. ചിത്രം ജനുവരി 30ന് റിലീസിന് ഒരുങ്ങിയെന്ന പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കി.
സെലസ്റ്റിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന വ്യത്യസ്തമായ ഈ ആക്ഷൻ ത്രില്ലറിൽ തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇതിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകിയ സൂചന.
ആകാംക്ഷ നിറയ്ക്കുന്ന ആക്ഷൻ സീനുകളും, വൈകാരികമായ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലുടനീളം സസ്‌പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറില്‍ തന്നെ സൂചന നല്‍കുന്നുണ്ട്.
കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ, അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ്, മുരളി ജയൻ, സജിത്ത് തോപ്പിൽ,ബിജു എബ്രഹാം,രാഖി മനോജ്,സാഗര, അഭിനവ് സിയോൾ, സുനിൽ അരവിന്ദ്,സൂര്യ തോമസ്,ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രത്തിൻ്റ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സുധിർ സി.ചാക്കനാട്ടിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന രഘുറാമിൻ്റെ കോ. പ്രൊഡ്യൂസർ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്.




































