ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ സുരേന്ദ്രൻ തരൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗെങ് ഗിലാ ഗിലാ’. ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി.
ഡോർ സ്റ്റെപ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിൻ്റെ കഥ പറയുന്ന ചിത്രം തീർത്തുമൊരു ഫാമിലി എൻ്റർടെയ്ൻമെൻ്റ് ആണ്. ജെൻസൺ ആലപ്പാട്ട്, പ്രമോദ് വെള്ളിനേഴി, അപ്പുണ്ണി ശശി, ഹുവൈസ്, സനന്ദൻ, സൂര്യലാൽ, ശിവാനി,രശ്മി അനിൽ,വിജയ മേനോൻ, ഐശ്വര്യ, അക്ഷര എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ചിത്ര പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ്. മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.
സിബി ജോസഫ് ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണി താമര, സുരേഷ്, വിജയ് ചമ്പത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം.




































