രാജ്യ താല്‍പ്പര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ കര്‍ഷകരുടെ ഗുണത്തിനാണ് മുന്‍ഗണന. എന്ത് വില നല്‍കേണ്ടി വന്നാലും നാടിൻ്റേയും നമ്മുടെ കര്‍ഷകരുടേയും താല്‍പ്പര്യം സംരക്ഷിക്കും. ഡെണാള്‍ഡ് ട്രംപ് എര്‍പ്പെടുത്തിയ ഇരട്ടി തീരുവ പ്രഖ്യാപനത്തിനുള്ള മറുപടിയായി എം എസ് സ്വാമിനാഥന്‍ ശദാബ്ദി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍ അടക്കമുള്ള സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്. ഇക്കാര്യത്തില്‍ ആരുടെ ആവശ്യങ്ങള്‍ക്ക് മുമ്പിലും തലകുനിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തിപരമായി എനിക്ക് വലിയ വില നല്‍കേണ്ടിവരും. രാജ്യത്തിനും നഷ്ടമുണ്ടാകും.
പക്ഷേ ഇതൊക്കെ നാം നേരിടും. ഞാനും തയ്യാറാണ്. നമ്മുടെ തൊഴിലാളികള്‍ക്ക് വേണ്ടി ഭാരതവും തയ്യാറാണ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.




































