പ്രസ് ക്ലബ് കുടുംബ മേളയും സുവര്‍ണജൂബിലി ലോഗോ പ്രകാശനവും

0

തൃശൂര്‍ പ്രസ് ക്ലബ് കുടുംബ മേളയുടെ ഉദ്ഘാടനവും സുവര്‍ണജൂബിലി ലോഗോ പ്രകാശനവും മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. കാസിനോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ 2024-25 കാലയളവില്‍ മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയവര്‍ക്ക് പ്രസ്‌ക്ലബിന്റെ ഉപഹാരം സമ്മാനിച്ചു.

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഷോണ്‍ ജോര്‍ജ്,  കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍, സിഐടിയു ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്,  ഫാദർ പോൾ പൂവതിങ്കൾ എന്നിവര്‍ പങ്കെടുത്തു. പ്രസ് ക്ലബ് പാട്ട് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗാനമേളയും മാധ്യമപ്രവർത്തകരുടെ നാടകവും അരങ്ങേറി.