സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
കണ്ണൂര്‍- 4
ആലപ്പുഴ- 2
കാസര്‍കോട്-1
തൃശൂര്‍-1
പത്തനംതിട്ട-1
2 പേര്‍ നിസാമുദീനില്‍ പങ്കെടുത്തവര്‍
നാലുപേര്‍ വിദേശത്ത് നിന്ന് വന്നവര്‍
സംസ്ഥാനത്ത് രോഗബാധിതര്‍- 345
ആശുപത്രിയില്‍ ഉള്ളവര്‍-259
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍-169
273 തസ്തിക കാസര്‍കോട് ആശുപത്രിക്കായി മന്ത്രിസഭ തീരുമാനിച്ചു
ഇതില്‍ പകുതി തസ്തികകളില്‍ ഉടന്‍ നിയമനം
ബാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ സജ്ജമാക്കുമ്പോള്‍
പ്രവാസികള്‍ക്കായി വിദേശത്ത് നോര്‍ക്കയുടെ 5 കോവിഡ് ഹെല്‍പ്പ് ഡസ്‌ക്കുകള്‍. ഓണ്‍ലൈന്‍ മെഡിക്കല്‍ ഡസ്‌ക്കും തുടങ്ങും
ഉപയോഗ ശേഷം മാസ്‌ക്കുകള്‍ വലിച്ചെറിയുന്ന സ്ഥിതി ഉണ്ടാകരുത്.
തണ്ണിത്തോട് കോവിഡ് മാറിയ പെണ്‍കുട്ടിയുടെ വീടിന് നേരെയുണ്ടായ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ദാക്ഷിണ്യമില്ലാത്ത നടപടിയെടുക്കും
ജനങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണം. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം
രക്തദാനത്തിന് കൂടുതല്‍ പേര്‍ രംഗത്ത് വരണം
വൃദ്ധസദനങ്ങളിലെ താല്‍ക്കാലികക്കാരുടെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചു
മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ അംശാദായം അടക്കാന്‍ കാലാവധി നീട്ടണമെന്ന ആവശ്യം അംഗീകരിച്ചു
ലോക്ക് ഡൗണില്‍ പിടികൂടുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. പിടിച്ചെടുക്കുന്നതിന് പകരമാണിത്
അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ മാത്രം കര്‍ണാടകയിലേക്ക് പോയാല്‍ മതി. പുതിയ പ്രശ്‌നങ്ങള്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും
സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ നീട്ടും
കൊയ്ത്ത് തടസ്സമില്ലാതെ നടത്താന്‍ കലക്ടര്‍മാര്‍ ഇടപെടണം
കണ്ണട കടകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുമതി നല്‍കി
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടരുത്. ജീവനക്കാരെ ക്രമീകരിക്കണം
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്ന കള്ളപ്രചാരണം നടക്കുന്നുണ്ട്. അതിഥി ദേവോ ഭവ എന്നതാണ് എന്നും നമ്മുടെ മുദ്രാവാക്യം
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരമാവധി സഹായം നമ്മള്‍ നല്‍കുന്നുണ്ട്. എന്നാല്‍ നാട്ടില്‍ പോകണം എന്നതാണ് അവരുടെ ആവശ്യം.
ലോക്ക് ഡൗണിന് ശേഷം അവര്‍ക്കായി പ്രത്യേക ട്രെയിന്‍ എന്നതിനായി വീണ്ടും പ്രധാനമന്ത്രിയുമായി സംസാരിക്കും
പരീക്ഷയും മൂല്യനിര്‍ണയവും ഓണ്‍ലൈന്‍ ആക്കുന്നതിനെ കുറിച്ച് പഠിക്കും
ക്ഷേമനിധി ഇല്ലാത്ത തൊഴിലാളികള്‍ക്ക് 1000 രൂപ അടിയന്തര ധനസഹായം
കലാകാരന്മാര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും സഹായം നല്‍കും
തൊഴിലാളികളുടെ വേതനം മുടങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണം
കോവിഡ് കുരങ്ങന്മാരിലേക്ക് പടരുന്നു എന്ന സംശയം ഉണ്ട്. അതുകൊണ്ട് രോഗമില്ല എന്നുറപ്പാക്കിയവര്‍ മാത്രം ഭക്ഷണം നല്‍കിയാല്‍ മതി. വനമേഖലയില്‍ കുരങ്ങന്മാരുമായി അകലം പാലിക്കണം
കാട്ടുതീ ഒഴിവാക്കാന്‍ വനംവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം
കോവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ ചികിത്സ ഉപയോഗിക്കാന്‍ തീരുമാനമായി
ഏഴ് മേഖലകളായി തിരിച്ചാണ് ആയുര്‍വേദ ചികിത്സ നല്‍കുക
തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തോടൊപ്പം ഉണ്ടെന്ന കത്തും ലഭിച്ചു