മൂന്നാറില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

0

മൂന്നാര്‍ ടൗണില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക് ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. നാളെ ഉച്ചക്ക് രണ്ടുമുതല്‍ ആണ് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എത്ര നടപടിയെടുത്തിട്ടും ജനങ്ങള്‍ അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. പൊലീസ് പിടിക്കുമ്പോള്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനാണെന്നാണ് പുറത്തിറങ്ങുന്നവര്‍ പറയുന്നത്. ഇതോടെ മൂന്നാര്‍ ടൗണിലും പരിസരങ്ങളിലും ജനക്കൂട്ടമാണ്.
നാളെ ഉച്ചക്ക് രണ്ടിന് മുന്‍പ് അവശ്യസാധനങ്ങള്‍ വാങ്ങിവെക്കണമെന്നും അതിന് ശേഷം പുറത്തിറങ്ങരുതെന്നും അറിയിപ്പിലുണ്ട്. രണ്ട് മണിക്ക് ശേഷം മരുന്നു കടകളും പെട്രോള്‍ പമ്പുകളും മാത്രമേ തുറക്കാന്‍ അനുവദിക്കൂ. ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.