കള്ളം കണ്ടുപിടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് വേവലാതിയെന്ന് ചെന്നിത്തല

0

കോണ്‍ഗ്രസും യുഡിഎഫും വസ്തു നിഷ്ടമായ കാര്യങ്ങള്‍ ചൂണ്ടിക്കണിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം കണ്ടുപിടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് വേവലാതിയാണ്. വസ്തുനിഷ്ടമായ ചോദ്യങ്ങള്‍ക്ക് ഉത്തരവില്ല. പകരം ഉരുണ്ടുകളിക്കുകയാണ്.
സാലറി ചലഞ്ചിനോട് എതിര്‍പ്പില്ല, പക്ഷേ അത് നിര്‍ബന്ധപൂര്‍വം നടപ്പാക്കരുത്. കോവിഡ് കൊണ്ടാണോ സംസ്ഥാനത്ത് സാമ്പത്തിക തകര്‍ച്ച ഉണ്ടായത്. നികുതി പിരിവ് 12 ശതമാനം മാത്രമാണ്. ഇത് പ്രതിപക്ഷത്തിന്റെ കുറ്റമാണോ. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ഇപ്പോഴും സര്‍ക്കാര്‍ തയ്യാറല്ല. ദൂര്‍ത്ത് കുറക്കാനും തയ്യാറല്ല. പ്രളയ ഫണ്ട് സിപിഎമ്മുകാര്‍ കയ്യിട്ടു വാരിയതു പോലെ കോവിഡ് ഫണ്ടും അഴിമതിക്കായി ഉപയോഗിക്കാനാണ് ശ്രമം.

കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം കൂട്ടണമെന്നതിനോട് പ്രതപക്ഷത്തിനും എതിര്‍പ്പില്ല. മുഖ്യമന്ത്രിയുടെ വാക്കുകളും പരിഹാസവും ഉത്തരമില്ലാത്തതിനാലാണ്. ഭരണ-പ്രതിപക്ഷ ഐക്യം തകര്‍ക്കാന്‍ സര്‍ക്കാരിന് ആഗ്രഹം കാണുമായിരിക്കും. എന്നാല്‍ പ്രതിപക്ഷം അത് ആഗ്രഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.