മരുന്ന് കയറ്റുമതി നിയമത്തില്‍ ഇളവനുവദിച്ച ഇന്ത്യയേയും പ്രധാനമന്ത്രി നരേനദ്ര മോദിയേയും വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനമെടുത്തതിന് പിന്നാലെയാണ് ട്രംപ് മലക്കം മറിഞ്ഞത്. ഇന്ത്യ മരുന്ന് അനുവദിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു.
നരേന്ദ്ര മോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും ട്രംപി പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുടെ പക്കല്‍29 മില്ല്യണ്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ശേഖരം ഉണ്ടെന്നും ഇതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും ട്രംപ് പറഞ്ഞു.