കേരളത്തില്‍ കോവിഡ് ബാധ നിയന്ത്രണ വിധേയമാണെന്ന് സംസ്ഥാന മന്ത്രിസഭ യോഗം. ഏറ്റവും കൂടുതല്‍ രോഗികളുള്ള കാസര്‍കോട് അടക്കമുള്ള ജില്ലകളിലും നിയന്ത്രണത്തില്‍ തന്നെയാണ്.
ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം കാത്തിരിക്കുകയാണ്. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വീണ്ടും മന്ത്രിസഭ യോഗം ചേരും.
സംസ്ഥാനം വലിയ വരുമാന നഷ്ടത്തിലേക്കാണ് പോകുന്നത്. ഏറ്‌റവും കുറഞ്ഞ വരുമാനമാണ് ഏപ്രിലില്‍.