ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും രാജ്യത്ത് പൊതുഗതാഗതം ഉടന്‍ പാടില്ലെന്ന് വിദഗ്ദ സമിതി ശുപാര്‍ശ. മെയ് 15 വരെ പൊതുഗതാഗതം പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ശുപാര്‍ശ നല്‍കിയത്. ഇതില്‍ വ്യോമ, റെയില്‍, റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഗതാഗതം എന്നിവ ഉള്‍പ്പെടും.
സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഓട്ടോ, ടാക്‌സി എന്നിവക്കും മാനദണ്ഡം വേണമെന്നും ശുപാര്‍ശയിലുണ്ട്.