ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്‍പത്തിരണ്ടായിരം കടന്നു. 82,080 പേരാണ് മരിച്ചത്. 14 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ പോലെ ഫ്രാന്‍സിലും മരണം പതിനായിരം കടന്നു.10,328 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ മരണം 12,841 ആയി. മൊത്തം രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. സ്‌പെയിനില്‍ മരണം 14,045 ആയപ്പോള്‍ ഇറ്റലിയില്‍ 17,127 ആയി ഉയര്‍ന്നു.
ഇന്ത്യയില്‍ മരണം 149 ആയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ കൂടുന്നതാണ് ഇന്ത്യയുടെ പുതിയ കടമ്പ. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 10 ആയി. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്‍പത് മലയാളി നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ രോഗം ബാധിച്ച നഴ്‌സുമാരുടെ എണ്ണം 50 കടന്നു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 5000 കടന്നിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില അതി ഗുരുതരമായി തുടരുന്നു. ഇന്ന് മിക്കവാറും വെന്‍ിലേറ്ററിലേക്ക് മാറ്റിയേക്കും.