മുല്ലപ്പള്ളി രാമചന്ദ്രന്‍ കഥയറിയാതെ ആട്ടം കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനോടുള്ള കുശുമ്പ് ആണിത്. പ്രവാസി ചര്‍ച്ചയോട് മുല്ലപ്പള്ളി എന്തിനാണ് ഇത്രയും കുശുമ്പ് കാണിക്കുന്നത്. ദുരന്ത മുഖത്ത് പോലും ഇത്ര ഇടുങ്ങിയ മനസ് കാണിക്കരുത്.
പ്രതിപക്ഷ നേതാവ് എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്ന എന്തിനേയും എതിര്‍ക്കലാണെന്നാണ് രമേശ് ചെന്നിത്തല കരുതി വെച്ചിരിക്കുന്നത്. കുറച്ചായി കാണാറില്ല. ഇന്നിപ്പോള്‍ തുടങ്ങിയെന്നാണ് കരുതുന്നത്. അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് പരിഹാരം കാണാനുള്ള വഴികള്‍ ഉണ്ടല്ലോ എന്നും പിണറായി പറഞ്ഞു.