ലോക്ക് ഡൗണ്‍ കഴിഞ്ഞാലും സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് ഘട്ടം ഘട്ടമായി മതിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച കര്‍മ സമിതി റിപ്പോര്‍ട്ട്. 15 ദിവസത്തെ ഇടവേളയില്‍ മൂന്ന് ഘട്ടമായി വേണം നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍.
ആദ്യഘട്ടത്തില്‍ ഒരു വീട്ടില്‍ നിന്ന് ഒരാളെ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കാനാവൂ. മൂന്ന് മണിക്കൂറിനകം തിരിച്ചുവരികയും വേണം, മുഖാവരണവും തിരിച്ചറിയല്‍ രേഖയും ഉറപ്പാക്കണം.
ഒന്നാംഘട്ടം
ഏപ്രില്‍ ഏഴുമുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ഒരു പുതിയ രോഗി പോലും ജില്ലയില്‍ ഉണ്ടാവരുത്. ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടും ഉണ്ടാവാന്‍ പാടില്ല.
ഈ ഘട്ടത്തില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. 65 വയസിനു മുകളിലുള്ളവര്‍ പുറത്തിറങ്ങരുത്.
വാഹനങ്ങള്‍ ഒറ്റ-ഇരട്ട നമ്പറുകള്‍ അനുസരിച്ച് പുറത്തിറക്കാം
ആരാധനാലയങ്ങള്‍ തുറക്കരുത്
മരണാനന്തര ചടങ്ങുകളില്‍ ആളുകള്‍ കൂടരുത്
റെയില്‍-വ്യോമ മാര്‍ഗത്തില്‍ സംസ്ഥാനത്തേക്ക് ജനങ്ങളെ അനുവദിക്കരുത്
എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജുവല്ലറി എന്നിവ തുറന്നു പ്രവര്‍ത്തിക്കരുത്
രണ്ടാംഘട്ടം
പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് വരെ പങ്കെടുക്കാം
അന്തര്‍ ജില്ലാ ബസുകള്‍ക്ക് സര്‍വീസ് നടത്താം
ഓട്ടോയ്ക്കും ടാക്‌സികള്‍ക്കും നിബന്ധനകളോടെ സര്‍വീസ് നടത്താം
മൂന്നാം ഘട്ടം
ആ ജില്ലയില്‍ ഒരു രോഗി പോലും ഉണ്ടാകാന്‍ പാടില്ല
അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കാം
ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാം
വിദേശത്ത് നിന്ന് മലയാളികളെ നിബന്ധനകളോടെ കൊണ്ടുവരാം
മറ്റ് യാത്രക്കാരെ ഒഴിവാക്കണം
മാളുകളും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകണം
ബെവ്‌കോക്ക് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാം