കേരളത്തില്‍ ഇന്ന് 9 രോഗബാധിതര്‍; റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി

0

കേരളത്തില്‍ ഇന്ന് 9 കോവിഡ് രോഗബാധിതര്‍ കൂടിയെന്ന് മുഖ്യമന്ത്രി

കാസര്‍കോട്-4
കണ്ണൂര്‍-3
കൊല്ലം, മലപ്പുറം-1 വീതം

വിദേശത്ത് നിന്ന് വന്നവരാണ് 4 പേര്‍
നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ 2 പേര്‍
സമ്പര്‍ക്കം മൂലം 3 പേര്‍

ഇന്ന് 12 പേര്‍ക്ക് രോഗം ഭേദമായി. ഇപ്പോള്‍ ചികിത്സയിലുള്ളത് 263 പേര്‍

ലോക്ക് ഡൗണിന്‌ ശേഷമുള്ള കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച
വിദഗ്ദ സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് അയച്ചു

നിലവില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ല. എന്നാലും വരും മാസങ്ങളിലെ ആവശ്യം മുന്‍കൂട്ടി കണ്ട് കൂടുതല്‍ ശേഖരണം നടത്തും

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കും. കൃഷിവകുപ്പും കര്‍ഷക വിപണികള്‍ വഴിയും സംഭരിക്കും
കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും ഒരു കാരണവശാലും അനുവദിക്കില്ല.

ഭാരതപ്പുഴ അടക്കമുള്ള നദികളില്‍ നിന്ന് മണല്‍ കടത്തുന്നത് തടയാന്‍ നിര്‍ദേശം നല്‍കി

മൃഗശാലകള്‍ അണുവിമുക്തമാക്കും

ചരക്ക് ഗതാഗതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും

കേടായ മത്സ്യം വില്‍ക്കുന്നത് കര്‍ശനമായി തടയും

മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകള്‍ തുറക്കാം

സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും ഞായറും വ്യാഴാഴ്ചയും തുറക്കാം

അംഗീകൃത ഇലക്ട്രീഷ്യന്മാര്‍ക്ക് വീടുകളില്‍ റിപ്പയറിംഗിന് പോകാം

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിര്‍ത്തലാക്കിയത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും

എംപി ഫണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് ആവശ്യപ്പെടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്‌