ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ശേഷം സര്‍ക്കാരുകള്‍ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ജനം ഉണ്ടാകണമെന്ന് ഉപരാഷ്ടരപതി വെങ്കയ്യനായിഡു. ജനത്തിന്റെ സഹകരണം കോവിഡിനെ തുരത്താന്‍ അത്യാവശ്യമാണ്. നല്ലൊരു നാളേക്ക് വേണ്ടി കുറച്ചുകൂടി ത്യാഗം വേണ്ടിവരും. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കല്ല, ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.