ലോക്ക് ഡൗണ്‍ നീട്ടിയേക്കും; ആവശ്യമുന്നയിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍

0

ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത. മുന്നില്‍ രണ്ട് സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യത്തിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന് അഭിപ്രായമുള്ള സംസ്ഥാനങ്ങളുമുണ്ട്.

കേരളം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നാളത്തെ മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ആരോഗ്യ മേഖലയിലെ ഐഎംഎ അടക്കമുള്ള പ്രമുഖ സംഘടനകളെല്ലാം ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യക്കാരാണ്. ഇതും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷമുള്ള .നടപടികളെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പതിനൊന്ന് സമിതികളുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. എല്ലാവരുമായും ചര്‍ച്ച ചെയ്തും വിദഗ്ദരുടെ റിപ്പോര്‍ട്ടുകള്‍ പഠിച്ചുമാവും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുക. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെടുന്നതിനാല്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ കേന്ദ്രത്തിനും ബുദ്ധിമുട്ടാകും.