കോവിഡ് കാലത്ത് മരുന്ന് കയറ്റുമതി വ്യവസ്ഥയില്‍ ഇളവനുവദിച്ച് ഇന്ത്യ. മാനുഷിക പരിഗണന വെച്ചാണ് നിയമത്തില്‍ ചെറിയ മാറ്റം വരുത്തുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 24 മരുന്നുകള്‍ക്കുള്ള കയറ്റുമതി നിയന്ത്രണത്തിലാണ് ഇളവ് അനുവദിച്ചത്. നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്‌സി ക്ലോറോക്വിനും തുടരും. എന്നാല്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് ഇവ നല്‍കും. അയല്‍രാജ്യങ്ങള്‍ക്കും അവശ്യരാജ്യങ്ങള്‍ക്കും മരുന്ന് നല്‍കും.
മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന് തങ്ങള്‍ക്ക് തന്നില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ പുതിയ തീരുമാനത്തിന് പിന്നില്‍ ഇതും കാരണമായെന്നാണ് കരുതുന്നത്.