കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളില്‍ മാനസിക സമ്മര്‍ദ്ദം ഏറുകയാണ്. അമിത ഉത്ക്കണ്ഠയാണ് കൂടുതല്‍ പേര്‍ക്കും ഉണ്ടാകുന്നത്. കോവിഡ് അതിജീവിക്കുമോ, കോവിഡ് പ്രതിസന്ധി തീര്‍ന്നാല്‍ എന്ത് സംഭവിക്കും, ആരോഗ്യം, സാമ്പത്തികം, കുടുംബം തുടങ്ങി തങ്ങളെ ബാധിക്കുന്ന എല്ലാറ്റിലും ജനങ്ങള്‍ ആശങ്കാകുലരാണ്. ആരോഗ്യ വകുപ്പിന്റെ പഠനങ്ങള്‍ പറയുന്നത് മലയാളികളില്‍ മാനസിക സമ്മര്‍ദ്ദ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുമെന്നാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് അടക്കമുള്ളവ ജനങ്ങള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ തൊഴില്‍ മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എജുമിത്ര ഫൗണ്ടേഷന്‍ സന്നദ്ധ സംഘടനയും കൗണ്‍സലിംഗ് സൗകര്യമൊരുക്കുന്നു. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് വിളിക്കേണ്ട സമയം. ആവശ്യമുള്ളവര്‍ മാത്രം വിളിക്കുന്നത് മറ്റുള്ളവര്‍ക്ക് സഹായകരമാവും. വിളിക്കേണ്ട നമ്പറുകള്‍
: 9400269882
: 9400259886
: 9400250802
: 9400249887