വീണ വിജയന് വേണ്ടി ഇഡിയെ ആക്രമിച്ച സിപിഎമ്മുകാർക്ക് ജാമ്യമില്ല

0

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎമ്മുകാര്‍ക്ക് ജാമ്യമില്ല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട കള്ളപ്പണ കേസില്‍ പരിശോധനക്ക് വന്ന ഉദ്യോഗസ്ഥരേയാണ് ഉന്നത നേതാക്കളുടെ സാന്നിധ്യത്തില്‍ സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത്.

ചുടുകട്ടയും വടികളും അടക്കമുള്ള മാരകായുധങ്ങളുമായി കൊല്ലെടാ എന്ന് ആക്രോശിച്ചായിരുന്നു സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ ആക്രമം അഴിച്ചു വിട്ടത്. തകര്‍ന്ന കാറുകളുമായി രക്ഷപ്പെടുമ്പോള്‍ വഴിയരികില്‍ നിന്ന് ഗ്ലാസിലേക്ക് കോഴിമുട്ടകള്‍ എറിഞ്ഞും അപായത്തിന് സിപിഎമ്മുകാര്‍ ശ്രമിച്ചു. ഈ കേസുകളിലാണ് ആദ്യം പിടിയിലായ അഞ്ച് പേര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചത്.

നിധിന്‍രാജ്, മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാഹീന്‍ എന്നീ പ്രതികള്‍ ചെയ്ത അക്രമം അതീവ ഗൗരവമുള്ളത് എന്ന് നിരീക്ഷിച്ചാണ് ജാമ്യം നിഷേധിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പിഡിഡിപി വകുപ്പുകളടക്കാണ് ചുമത്തിയിട്ടുള്ളത്.