ഏകസംഘടന വാദികൾ കലാലയങ്ങളെ ഫാസിസ്റ്റ് വത്കരിക്കുന്നു: എഐഎസ്എഫ്

0
കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനെല്ലൂർ സി.അച്യുതമേനോൻ സ്മാരക ഗവൺമെൻറ് കോളേജിൽ നടന്നത് ഏകസംഘടനാ വാദികളായ എസ്എഫ്ഐ ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടമാണ് എന്ന് എഐഎസ്എഫ് തൃശൂർ ജില്ലാ ജില്ലാ പ്രസിഡൻറ് കെ.എസ് അഭിറാമും സെക്രട്ടറി മിഥുൻ പോട്ടക്കാരനും. വിജയാഘോഷം നടത്തേണ്ടത് മറ്റു സംഘടനകളുടെ പ്രചരണ പ്രവർത്തനങ്ങൾ നശിപ്പിച്ചിട്ടല്ലെന്നും എഐഎസ്എഫ്.
പ്രചരണ സാമഗ്രികളും കൊടിയും കൊടിമരവും നശിപ്പിക്കുന്നത് ഒരു വിദ്യാർത്ഥി സംഘടനയ്ക്ക് ചേരുന്ന പ്രവർത്തിയല്ല. പരസ്പര ബഹുമാനവും ജനാധിപത്യ മര്യാദയും മറന്നുപോകുന്നത് വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന് ചേരുന്നതല്ല. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജില്ലയിലെ മിക്ക കലാലയങ്ങളിലും ബോധപൂർവ്വമായി സംഘർഷം സൃഷ്ടിക്കുകയും കലാലയങ്ങളെ അടിച്ചമർത്തി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് സമീപനം കാലങ്ങളായി നടന്നുവരികയാണ്.
ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ഭൂഷണമല്ല എന്നും അക്രമണ സ്വഭാവങ്ങൾ തിരുത്തി പോകേണ്ടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ രീതിയാണെന്നും കെ.എസ് അഭിറാമും മിഥുൻ പോട്ടക്കാരനും പ്രസ്താവനയിൽ പറഞ്ഞു.