സ്വർണ്ണപ്പാളികൾ കാണാതാകൽ- ദേവസ്വം മന്ത്രിയുടെ മൗനം കുറ്റകരം: കുമ്മനം രാജശേഖരൻ

0

സ്വർണ്ണപ്പാളികൾ കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രിയുടെ മൗനം കുറ്റകരമാണെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. തദ്ദേശ – നിയസഭാ തെരഞ്ഞെടുപ്പ് അടുത്തതിന്റെ ഗിമ്മിക്കാണ് അയ്യപ്പ സംഗമം. ഏഴു കോടി രൂപ ചിലവഴിച്ച് പമ്പയിൽ അയ്യപ്പ സംഗമം നടത്തണ്ടേ യാതൊരു ആവശ്യമില്ല. ശബരിമല വികസനത്തിനായി ഇതുവരെ ലഭിച്ചതും ചിലവഴിച്ചതുമായ ഫണ്ടിനെപ്പറ്റി ധവളപത്രം പുറത്തിറക്കാർ സർക്കാരും ബോർഡും തയ്യാറാവണമെന്നും കുമ്മനം രാജശേഖരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശബരിമല വികസനത്തിനായി ദേവസ്വം ബോർഡിന്റെ കയ്യിലുള്ള മാസ്റ്റർ പ്ലാനിനെ കുറിച്ച് ദേവസ്വം മന്ത്രിയും സർക്കാരും ഒന്നും പറയുന്നില്ല. കേന്ദ്രസർക്കാർ അടിസ്ഥാന വികസനങ്ങൾക്ക് വേണ്ടി 300 കോടി രൂപ ശബരിമലയിൽ നൽകിയിട്ടുണ്ട്. അതൊന്നും വേണ്ടവിധം കൈകാര്യം ചെയ്തിട്ടില്ല. ശബരിമലയിൽ ലഭിച്ച പണത്തെപ്പറ്റി വെളിപ്പെടുത്താൻ സർക്കാർ തയ്യാറുണ്ടോ. സ്വർണ്ണപ്പാളി കാണാതായ സംഭവം അയ്യപ്പന്മാരുടെ ഹൃദയത്തിൽ വേദന ഉണ്ടാക്കി.

ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കാത്തവർ ശബരി റെയിൽ പദ്ധതി നടപ്പാക്കാനും മുൻകൈയെടുത്തിട്ടില്ല. സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം. എന്നാൽ കേന്ദ്രസർക്കാരിനോട് സഹകരിക്കാതെ ശബരീ റയിൽ പദ്ധതിയിൽ നിന്നും മാറി ചിന്തിക്കുകയാണ് സംസ്ഥാന സർക്കാർ. ശബരിമല തീർത്ഥാടകർക്കായി ഒരു സമാന്തര റോഡിനെ പറ്റി ചർച്ച ചെയ്യാൻ പോലും ഇവർക്ക് ആയിട്ടില്ല. പുണ്യം പൂങ്കാവനം പദ്ധതി നിർത്തിവച്ചവർക്ക് ക്ഷേമപ്രവർത്തനം നടത്താൻ എന്ത് ധാർമിക അവകാശമാണുള്ളതെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.