നിയമസഭാ തിരഞ്ഞെടുപ്പ്: തൃശൂർ ജില്ലയിൽ 19303 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി

0

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ തൃശൂർ ജില്ലയിൽ 19303 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം ഹോം വോട്ടിങ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്. ഹോം വോട്ടിംഗ് പ്രക്രിയ ഏപ്രിൽ 6 വരെ ഉണ്ടായിരിക്കും.

ചേലക്കര – 1645
കുന്നംകുളം – 1303
ഗുരുവായൂർ – 1105
മണലൂർ- 1765
വടക്കാഞ്ചേരി – 1658
ഒല്ലൂർ – 1172
തൃശ്ശൂർ – 1092
നാട്ടിക – 1370
കൈപ്പമംഗലം – 1353
ഇരിങ്ങാലക്കുട – 1793
പുതുക്കാട് – 1459
ചാലക്കുടി – 1740
കൊടുങ്ങല്ലൂർ – 1848

ആകെ – 19303