തൃശൂർ ജില്ലാ ഇലക്ഷൻ ടീമിൻ്റേയും സ്വീപ് തൃശൂരിൻ്റേയും നേതൃത്വത്തിൽ ജില്ലയിൽ നൂറ് വയസ്സിനു മുകളിൽ പ്രായമുള്ള സമ്മതിദായകരെ ആദരിച്ചു. വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ സ്വാതി മോഹൻ റാത്തോഡ് പൊന്നാടയണിയിച്ച് ആദരിച്ചു.
വെളിയന്നൂർ സ്വദേശിനി കല്യാണി പി വി, പെരിങ്ങാവ് സ്വദേശിനി റോസി വർഗീസ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. അസിസ്റ്റന്റ് നോഡൽ ഓഫീസർ ബിനി സെബാസ്റ്റ്യനും സ്വീപ് ടീമംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.




































