താരപ്രഭയില്‍ ‘ബ്ലൂം 2025 ‘, മൂന്നുനാള്‍ ആഘോഷവേള

0

ജനലക്ഷങ്ങളുടെ പ്രിയ താരങ്ങള്‍ കണ്‍മുന്നില്‍. സ്‌ക്രീനുകളില്‍ മാത്രം കണ്ടിട്ടുള്ളവര്‍ ആടുന്നു പാടുന്നു തങ്ങളിലൊരാളാവുന്നു.

ആഘോഷ തിരമാലകള്‍ സുനാമി കണക്കെ ഉയര്‍ത്തി യുവാക്കളുടെ ഹരമായ ഷെയ്ന്‍ നിഗം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, അനാര്‍ക്കലി മരക്കാര്‍, സുരഭി ലക്ഷ്മി എന്നിവര്‍. ഇനി സന്തോഷത്തിന്റെ, ആഘോഷത്തിന്റെ മണിക്കൂറുകളും ദിനങ്ങളും.

മൂന്നുനാള്‍ നീളുന്ന ബ്ലൂം 2025 ന് പാമ്പാടി നെഹ്രു കാമ്പസില്‍ തുടക്കമായി. വര്‍ണശബളമായ അന്തരീക്ഷത്തില്‍ താരങ്ങള്‍ തിരി തെളിയിച്ചു. പാട്ടു പാടിയും നൃത്തം ചെയ്തും തമാശകള്‍ അവതരിപ്പിച്ചും അവര്‍ കാണികളില്‍ ആവേശമായി. നെഹ്രു ഗ്രൂപ്പിന്റെ കേരളത്തിലെ കാമ്പസുകളില്‍ നിന്നുള്ള 4000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ കലോത്സവം സമാനതകളില്ലാത്തതാണ്.

കലോത്സവത്തിന് മാറ്റു കൂട്ടാന്‍  റിബിന്‍ റിച്ചാര്‍ഡ്, തിരുമാലി & തടൈ്വസര്‍, മസാല കോഫി, നകാഷ് അസീസ്  എന്നീ പ്രശസ്ത  മ്യൂസിക്കല്‍ ബാന്‍ഡുകളുടെ പ്രോഗ്രാമുകളും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാത്രി പ്രഗത്ഭര്‍ പങ്കെടുക്കുന്ന കലാപരിപാടികളും കലോത്സവത്തിന്റെ ഭാഗമാണ്.

ഡോ. എച്ച് എന്‍ നാഗരാജ അധ്യക്ഷനായി. വിവിധ കോളേജുകളിലെ പ്രിന്‍സിപ്പള്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന ശേഷം വിദ്യാര്‍ത്ഥികളുടെ മത്സരങ്ങള്‍ ആരംഭിച്ചു.