വയനാട് ദുരന്തത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്. കേന്ദ്ര സമിതിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് സംസ്ഥാനം ഒഴിഞ്ഞ് മാറിയെന്ന് വിമര്‍ശനം.
പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് അധികൃത താമസവും ഖനനവും ഒഴിവാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും മേഖലയില്‍ കയ്യേറ്റത്തിന് ഒത്താശ ചെയ്യുകയാണ്.
പരിസ്ഥിതി ലോല മേഖലയില്‍ വിനോദ സഞ്ചാരത്തിനായി പോലും സര്‍ക്കാര്‍ ശരിയായ സോണുകള്‍ ഉണ്ടാക്കിയിട്ടില്ല. ഈ മേഖലകള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തില്‍ കേരളത്തിനെതിരെ കേന്ദ്ര മന്ത്രി അമിത്ഷാ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.