ജയിക്കാനായി എസ് ഡി പിഐയുടെ കാല് പിടിച്ച് സിപിഎം: രാജീവ് ചന്ദ്രശേഖര്‍

0

പത്തു കൊല്ലം ഭരിച്ചിട്ടും ജയിക്കാനായി തീവ്രസംഘടനയായ എസ്ഡിപിഐയുടെ കാല് പിടിക്കേണ്ട ഗതികേടിലാണ് സിപിഎമ്മും എല്‍ഡിഎഫുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണയും വോട്ട് സിപിഎമ്മിന് നല്‍കി എന്ന് എസ്ഡിപിഐയും പറഞ്ഞിട്ടുണ്ട്. സിപിഎം നേതാവ് എംഎ ബേബിക്കും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതില്‍ ഭിന്നാഭിപ്രായം ഇല്ല. സിപിഎമ്മിനും എല്‍ഡിഎഫിനും വോട്ട് നല്‍കുമ്പോള്‍ മതതീവ്രവാദ വോ്ട്ടുകള്‍ മതേതര വോട്ടുകളായി മാറുന്ന ഇരട്ടത്താപ്പാണ്.

തീവ്രവാദ സംഘടനകളുമായി ഡീല്‍ ഉണ്ടാക്കുന്നതില്‍ എല്‍ഡിഎഫും യുഡിഫും തമ്മില്‍ വ്യത്യാസമില്ല. എസ്ഡിപിഐയുമായി എല്‍ഡിഎഫ് ഡീല്‍ ഉണ്ടാക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഡീല്‍ ഉണ്ടാക്കുന്നു എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.